പാലക്കാട്: മീൻ മാർക്കറ്റിന് പിൻവശം ഉള്ള മാലിന്യം കുന്നുകൂടി അപകടാവസ്ഥയിലാണെന്നും ഗൗരവം ഉൾക്കൊണ്ട് മുനിസിപ്പാലിറ്റി നിർമാർജനം വേഗത്തിൽ ആക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് യൂണിറ്റ് ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് യൂണിറ്റ് ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും ജില്ലാ വ്യപാരഭവനിൽ വെച്ചു ചേർന്നു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് സി.വി. ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.പി.സക്കറിയ, എം.എസ്. സിറാജ്, കാജാ സുലൈമാൻ, എസ്.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.